No Upcoming Events

past Events

event thumb
15

Feb

മുപ്പെട്ടു ഞായർ
  • 05:30 AM - 02:00 PM

അമ്മേ ശരണം ..... ദേവീ ശരണം.🙏 ഈ വരുന്ന 15.02.2026(കൊല്ലവർഷം 1201 കുംഭം 3) നമ്മുടെ ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭ മാസത്തിലെ മുപ്പട്ടു ഞായറാഴ്ചയാണ്. എല്ലാ മാസത്തേയും പോലെ "ദാരിക വധം പാട്ടും" പ്രത്യേക പൂജാകർമ്മങ്ങളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.ഈ മാസത്തെ പ്രസാദ ഊട്ട് സമർപ്പിക്കുന്നത് :- 1 ) ശ്രീമതി ശാന്തകുമാരി W/o ശ്രീ വേണുഗോപാൽ, പാറ്റയിൽ, കിഴൂർ 2) ശ്രീ മാധവ് മണികണ്ംൻ, ഊരത്തിൽ, കിഴൂർ 3) ശ്രീ അരുൺ ഗോപാലകൃഷ്ണൻ, കിഴുപ്പാടത്ത്,കിഴൂർ അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും ഭഗവതി എല്ലാവിധ നന്മകളും സർവ്വൈശ്വര്യങ്ങളും, അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏 ഭരണസമിതി

event thumb
12

Feb

ഉച്ചാറൽ വേല
  • 05:30 PM - 07:30 PM

അമ്മേ ശരണം..... ദേവി ശരണം🙏 നാളെ , 2025 ഫെബ്രുവരി 12 വ്യാഴം, ശ്രീ കിഴുർ കാളികാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ *ഉച്ചാറൽ വേല എന്ന് വിശേഷിക്കപ്പെട്ടുള്ള ' ആദ്യത്തെ പൂര മഹോത്സവം " ആഘോഷിക്കുകയാണ് . ഒരു ആർട്ടിഫിഷ്യൽ ഗജവീരൻ്റെ അകംപടിയോടെയും വാദ്യഘോഷങ്ങളോടെ, ഭക്തിയുടെ നിറവിൽ നാളെ വൈകീട്ട് 5:30 മണിക്ക് കതിർ കുലകൾ ഭക്തിയോടെ അമ്മക്ക് സമർപ്പിക്കുന്നതായിരിക്കും. തുടർന്ന് പ്രത്യേക പൂജകളം വാദ്യഘോഷങ്ങളോടെ ക്ഷേത്ര പ്രദക്ഷിണവും, പ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണ് ഈ ധന്യ മുഹൂർത്തതിൽ ഭഗവതിയുടെ എല്ലാ വിധ അനുഗ്രഹാശ്ശിസ്സുകൾക്കും പാത്രീഭുതരാകുവാൻ തട്ടകത്തെ എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്ര സന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.🙏 ഭരണസമിതി

event thumb
27

Jan

പ്രതിഷ്ഠാ ദിനവും പൊങ്കാല സമർപ്പണവും
  • 05:00 AM - 02:00 PM

പ്രതിഷ്ഠാ ദിനവും പൊങ്കാല സമർപ്പണവും കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പ്രതിഷ്ഠാദിനവും പൊങ്കാല സമർപ്പണവും ഈ വരുന്ന 27.01.2026 ചൊവ്വാഴ്ച ( 1201 മകരം 13 ന് ) വിപുലമായ പരിപാടികളോടെ ക്ഷേത്രം തന്ത്രി താന്ത്രികോത്തമ ബ്രഹ്മശ്രീ പനാവൂർ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്നു. രാവിലെ 5 മണിക്കുള്ള ഗണപതി ഹോമം , അഷ്ടപദി, സോപാനസംഗീതം , ഉഷ:പൂജ നവകം , പഞ്ചഗവ്യം , ബ്രഹ്മരക്ഷസ് പൂജ, കലശ പൂജ, കലശാഭിഷേകം, ഉച്ചപൂജ എന്നീ പ്രത്യേക പൂജകൾ ഉൾപ്പെടെ മറ്റു പൂജകളും അവക്കൊപ്പം മേളവും ചെർപ്പുളശ്ശേരി ജയൻ മാരാർ & പാർട്ടി അവതരിപ്പിക്കുന്ന ഗംഭീര തായമ്പകയും തുടർന്ന് പൊങ്കാല നിവേദ്യ പൂജകളും നടക്കുന്നു. പൊങ്കാല സമർപ്പണത്തിനും ഗണപതി ഹോമത്തിനും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് . പൊങ്കാല സമർപ്പണം - 300രൂപ , ഗണപതി ഹോമം -150രൂപ FOR BOOKING, PLEASE CONTACT 9544579959, 9605500031. അന്നേ ദിവസം 11.30 മുതൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്. സമർപ്പണം : (1). മാസ്റ്റർ ധ്യാൻ S /o ശ്രീ ദിലീപ് & ശ്രീമതി രാധിക പന്തലിങ്കൽ ഹൗസ് , കിഴൂർ (2). ശ്രീ വേണുഗോപാൽ & ശ്രീമതി ശാന്തകുമാരി , പാറ്റയിൽ , കിഴൂർ

event thumb
27

Jan

പ്രതിഷ്ഠാ ദിനവും പൊങ്കാല സമർപ്പണവും
  • 05:00 AM - 02:00 PM

അമ്മേ ശരണം ..... ദേവീ ശരണം.🙏 ഭക്ത ജനങ്ങളെ, ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനവും പൊങ്കാല സമർപ്പണവും 27/1/2026 ചൊവ്വാഴ്ച ( കൊല്ല വർഷം 1201 മകരം 13 ) വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ് . അന്നേ ദിവസം കാലത്ത് 05:30 ന് ക്ഷേത്രം തന്ത്രി താന്ത്രിക്കോത്തമ്മ ബ്രഹ്മശ്രീ. പനാവൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ മഹാഗണപതി ഹോമം ഉണ്ടായിരിക്കുന്നതാണ്, തുടർന്ന് ബ്രഹ്മരക്ഷസ്സ് പൂജ, അഷ്ടപദി, സോപാന സംഗീതം, ഉഷപൂജ, നവകം, പഞ്ചഗവ്യം, കലശപൂജ, കലശാഭിഷേകം, ഉച്ച പൂജ, എല്ലാ സൂക്ത പുഷ്പാഞ്ജലികളും, "പൊങ്കാല സമർപ്പണവും" ഉണ്ടായിരിക്കുന്നതാണ് കാലത്ത് 10 മണിക്ക് ചെർപ്പുള്ളശ്ശേരി ജയൻ മാരാർ & പാർട്ടി അവതരിപ്പിക്കുന്ന അതിഗംഭീര "തായമ്പക" ഉണ്ടായിരിക്കുന്നതാണ് മഹാഗണപതി ഹോമം ബ്രഹ്മരക്ഷസ്സ് പൂജ പൊങ്കാല സമർപ്പണം മുൻകൂട്ടി ക്ഷേത്രം ഓഫീസിൽ നേരിട്ടൊ, 9544579959,9605500031 Mobile Number കളിൽ വിളിച്ചോ ബുക്ക് ചെയ്യേണ്ടതാണ് മഹാഗണപതി ഹോമം : 150 രൂപ ബ്രഹ്മരക്ഷസ്സ് പൂജ : 150 രൂപ പൊങ്കാല സമർപ്പണം : 300 രൂപ ബ്രഹ്മരക്ഷസ് പൂജ ബുക്ക് ചെയ്യുന്ന ഭക്തർ തലേ ദിവസം വീട്ടുവളപ്പിലെ മണ്ണ് പൊതിഞ്ഞ് പേരെഴുതി കൊണ്ടുവന്ന് ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ് പൊങ്കാല സമർപ്പണത്തിനാവശ്യമായ കലം, അരി, ശർക്കര, നെയ്യ്, വിറക്, ഇഷ്ട്ടിക , ചിരട്ട കയ്യിൽ എന്നിവ ക്ഷേത്രം ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. വെള്ളം എടുക്കാൻ ഒരു അടുക്കു പാത്രം, നാക്കില, തോർത്ത് മുണ്ട് , എന്നിവ കൊണ്ടുവരേണ്ടതാണ് പ്രതിഷ്ഠാദിന മഹോത്സവത്തിലെ പ്രസാദ ഊട്ട് സമർപ്പണം :- (1). മാസ്റ്റർ. ധ്യാൻ S/o ശ്രീ. ദിലീപ് & ശ്രീമതി. രാധിക, പന്തലിങ്ങൽ, കിഴൂർ. (2). ശ്രീ വേണുഗോപാൽ & ശ്രീമതി ശാന്തകുമാരി, പാറ്റയിൽ, കിഴൂർ എല്ലാ ഭക്തജനങ്ങളെയും കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു🙏 ഭരണ സമിതി

event thumb
28

Dec

താലപ്പൊലി മഹോത്സവം
  • 06:30 AM - 07:00 PM

അമ്മേ ശരണം..... ദേവി ശരണം🙏 ഭക്ത ജനങ്ങളെ, ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ 28/12/25 ഞായറാഴ്ച്ച മണ്ഡലകാല താലപ്പൊലി മഹോത്സവം ആഘോഷിക്കുകയാണ്. അന്നേ ദിവസം രാവിലെ 6.30ന് മേൽശാന്തി ശ്രീ ശങ്കരനാരായണൻ നായർ ചെണ്ടകൊട്ടി താലപ്പൊലി ദേശക്കാരെ അറിയിക്കുന്ന ചടങ്ങ്, തുടർന്ന് വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 3.30 ന് ശ്രീ മുരളി & പാർട്ടി അവതരപ്പിക്കുന്ന തായമ്പക 4.30 ന് താലം നിരത്തി താലപ്പൊലി കണ്ടത്തിൽ നിന്ന് പൂജ കർമ്മങ്ങൾക്ക് ശേഷം വാദ്യമേളങ്ങളോട് കൂടി ക്ഷേത്രത്തിൽ പ്രവേശിച്ച് 3 പ്രദിക്ഷണം വെച്ച് കോമര നൃത്തം, കൽപ്പന, അരി എറിയൽ എന്നീ കർമ്മങ്ങളോടെ സമാപനം. താലം എടുക്കാൻ താൽപര്യമുള്ളവർ 3.30 PM ന് ക്ഷേത്രത്തിൽ എത്തിചേരേണ്ടതാണ് (27/12/25 ശനിയാഴ്ച്ചയോട് കൂടി ഈ വർഷത്തെ മണ്ഡലകാല ചുറ്റുവിളക്ക് അവസാനിക്കുകയാണ്. വഴിപ്പാട് നടത്തുവാൻ താൽപര്യമുള്ളവർ മുൻകൂട്ടി ബുക്കിങ് ചെയ്യാവുന്നതാണ്)

event thumb
21

Dec

ധനുമാസത്തിലെ മുപ്പെട്ടു ഞായർ
  • 05:30 AM - 02:00 PM

അമ്മേ ശരണം ..... ദേവീ ശരണം.🙏 ഈ വരുന്ന 21.12. 2025 (കൊല്ലവർഷം 1201 ധനു 6) ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ ധനു മാസത്തിലെ മുപ്പട്ടു ഞായറാഴ്ചയാണ്. എല്ലാ മാസത്തേയും പോലെ "ദാരിക വധം പാട്ടും" പ്രത്യേക പൂജാകർമ്മങ്ങളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.ഈ മാസത്തെ പ്രസാദ ഊട്ട് സമർപ്പിക്കുന്നത് :- ശ്രീ ഗോപാലകൃഷ്ണൻ & കുമാരി മാന്യയ D/O ബീന, പാറ്റയിൽ , ബാംഗ്ലൂർ അവർക്കും എല്ലാ കുടുംബാംഗങ്ങൾക്കും ഭഗവതി എല്ലാവിധ നന്മകളും സർവ്വൈശ്വര്യങ്ങളും, അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏 ഭരണ സമതി

event thumb
04

Dec

തൃക്കാർത്തിക മഹോത്സവം
  • 05:45 AM - 10:00 PM

അമ്മേ ശരണം....... ദേവീ ശരണം🙏 പ്രിയ ഭക്തജനങ്ങളെ, ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ *04/12/25 വ്യാഴാഴ്ച , (5.45 PM* )തൃകാർത്തിക ദിനത്തിൽ ദീപങ്ങൾ തെളിയിച്ച് ആഘോഷിക്കുകയാണ്. ഒരു ദീപം തെളിയിച്ചു, ഭഗവതിയെ തൊഴുതാൽ കിട്ടുന്ന ഐശ്യര്യത്തിൻ്റെ ലക്ഷം മടങ്ങ് അനുഗ്രഹങ്ങൾ ഭക്തർക്ക് ഭഗവതി കനിയട്ടെ. " *ദീപേന സാധ്യതേസർവം* " . എല്ലാവരുടെയും സഹകരണവും സാന്നിധ്യവും ഉണ്ടെങ്കിൽ വളരെ ഭംഗിയാക്കാൻ നമ്മുക്ക് സാധിക്കും. ഒരോരുത്തരുടെയും കഴിവിന് അനുസരിച്ച് യഥാവിധി 101തിരി - 1500 രൂപ 71 തിരി - 1000 രൂപ 51 തിരി - 750 രൂപ 31 തിരി - 500 രൂപ 21 തിരി - 300 രൂപ 11 തിരി - 150 രൂപ ഇതിന് താഴെ എത്ര തിരിക്കായാലും തിരി ഒന്നിന് 15 രൂപ നിരക്കിൽ ക്രമീകരിച്ചിരിക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. *6.30 PM ന് ഗംഭീര പഞ്ചവാദ്യം* ഉണ്ടായിരിക്കുന്നതാണ് തിമില :- കിള്ളി മംഗലം ശ്രീ പ്രിയേഷ് മദ്ദളം:- ശ്രീ ബാലകൃഷ്ണൻ ഇലത്താളം :- തിരിത്തിപ്പബ് ശ്രീ ബിജു കൊമ്പ് :- വരവൂർ ശ്രീ രാമചന്ദ്രൻ എടക്ക :- കരിമ്പുഴ ശ്രീ രതീഷ് ശംഖ് :- ശ്രീ വിജേഷ് പൊതുവാൾ *ലഘു ഭക്ഷണം* സമർപ്പിക്കുന്നത് *ശ്രീ പ്രേമനാഥൻ,* ശ്രീമതി സുലോചന *ശ്രീ രമേഷ്, ശ്രീമതി പ്രമീള,ശ്രീമതി ശ്രുതി,* *ശ്രീ* *സിദ്ധാർഥ് , ശ്രീ വിപിൻ അവിയുദ്, സൗപർണം* , *കിഴൂർ.* ദീപ സമർപ്പണത്തിന് എല്ലാ ഭക്തജനങ്ങളും പങ്കാളികളാവുക🙏 ബുക്കിങിന് :- 9544579959,9605500031 ഭരണ സമിതി

event thumb
04

Dec

തൃക്കാർത്തിക മഹോത്സവം
  • 05:45 AM - 10:00 PM

അമ്മേ ശരണം....... ദേവീ ശരണം🙏 പ്രിയ ഭക്തജനങ്ങളെ, ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ *04/12/25 വ്യാഴാഴ്ച , (5.45 PM* )തൃകാർത്തിക ദിനത്തിൽ ദീപങ്ങൾ തെളിയിച്ച് ആഘോഷിക്കുകയാണ്. ഒരു ദീപം തെളിയിച്ചു, ഭഗവതിയെ തൊഴുതാൽ കിട്ടുന്ന ഐശ്യര്യത്തിൻ്റെ ലക്ഷം മടങ്ങ് അനുഗ്രഹങ്ങൾ ഭക്തർക്ക് ഭഗവതി കനിയട്ടെ. " *ദീപേന സാധ്യതേസർവം* " . എല്ലാവരുടെയും സഹകരണവും സാന്നിധ്യവും ഉണ്ടെങ്കിൽ വളരെ ഭംഗിയാക്കാൻ നമ്മുക്ക് സാധിക്കും. ഒരോരുത്തരുടെയും കഴിവിന് അനുസരിച്ച് യഥാവിധി 101തിരി - 1500 രൂപ 71 തിരി - 1000 രൂപ 51 തിരി - 750 രൂപ 31 തിരി - 500 രൂപ 21 തിരി - 300 രൂപ 11 തിരി - 150 രൂപ ഇതിന് താഴെ എത്ര തിരിക്കായാലും തിരി ഒന്നിന് 15 രൂപ നിരക്കിൽ ക്രമീകരിച്ചിരിക്കുന്നു. മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. *6.30 PM ന് ഗംഭീര പഞ്ചവാദ്യം* ഉണ്ടായിരിക്കുന്നതാണ് തിമില :- കിള്ളി മംഗലം ശ്രീ പ്രിയേഷ് മദ്ദളം:- ശ്രീ ബാലകൃഷ്ണൻ ഇലത്താളം :- തിരിത്തിപ്പബ് ശ്രീ ബിജു കൊമ്പ് :- വരവൂർ ശ്രീ രാമചന്ദ്രൻ എടക്ക :- കരിമ്പുഴ ശ്രീ രതീഷ് ശംഖ് :- ശ്രീ വിജേഷ് പൊതുവാൾ *ലഘു ഭക്ഷണം* സമർപ്പിക്കുന്നത് *ശ്രീ പ്രേമനാഥൻ,* ശ്രീമതി സുലോചന *ശ്രീ രമേഷ്, ശ്രീമതി പ്രമീള,ശ്രീമതി ശ്രുതി,* *ശ്രീ* *സിഥാർത്ഥ്, ശ്രീ വിപിൻ അവിയുദ്, സൗപർണം* , *കിഴൂർ.* ദീപ സമർപ്പണത്തിന് എല്ലാ ഭക്തജനങ്ങളും പങ്കാളികളാവുക🙏 ബുക്കിങിന് :- 9544579959,9605500031 ഭരണ സമിതി

event thumb
23

Nov

മുപ്പട്ടു ഞായർ ( വൃശ്ചികം )
  • 06:00 AM - 02:00 PM

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം അവസാന ദിവസം വൃശ്ചിക മാസത്തിലെ മുപ്പെട്ടു ഞായർ ദാരികവധം പാട്ട് ഉണ്ടായിരിക്കുന്നതാണ് പ്രസാദ ഊട്ട് സമർപ്പിക്കുന്നത് ശ്രീ . ശിവശങ്കരൻ ടി സി ( ശിവേട്ടൻ), ചുണ്ടേങ്കാട് , കിഴൂർ

event thumb
17

Nov

ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞം
  • 06:30 AM - 06:30 PM

പ്രിയ ഭക്ത ജനങ്ങളേ , കിഴൂർ മേലൂർ ദേശവാസികളുടെ തട്ടകത്തമ്മയായ കിഴൂർ കാളികാവിലമ്മയുടെ തിരു സന്നിധിയിൽ 2025 നവംബർ 16 മുതൽ നവംബർ 23 വരെ യജ്ഞാചാര്യൻ ശ്രീ കിഴക്കേപ്പാട്ട് ജയരാമൻ മാസ്റ്റർ അവർകളുടെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്ത്യാദരപൂർവം അറിയിച്ചു കൊള്ളുന്നു . കലികാല ദോഷങ്ങൾക്ക് പരിഹാരം ഭഗവത്കഥാ ശ്രവണവും , പാരായണവും , നാമാർച്ചനകളും കൊണ്ട് മാത്രമേ സംഭവിക്കുകയുള്ളൂ എന്ന് ആചാര്യന്മാർ പറയുന്നു. ജന്മ ജന്മാന്തരങ്ങളുടെ പാപ ഫലങ്ങൾ ഭാഗവത പാരായണത്തിലൂടെയും ശ്രവണത്തിലൂടെയും നിർമാർജനം ചെയ്യപ്പെടുന്നു. സർവ്വ ചരാചരങ്ങൾക്കും ക്ഷേമദായകമായി നമ്മുടെ തട്ടകത്തമ്മയുടെ സന്നിധിയിൽ നടക്കുന്ന ശ്രീമദ് ഭാഗവത സപ്‌താഹ യജ്ഞത്തിൽ പങ്കുകൊള്ളാൻ എല്ലാ ഭക്ത ജനങ്ങളെയും ക്ഷേത്ര സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു .

event thumb
19

Oct

മുപ്പട്ടു ഞായർ
  • 05:45 AM - 02:00 PM

അമ്മേ ശരണം ..... ദേവീ ശരണം.🙏 ഈ വരുന്ന 19.10. 2025 (കൊല്ലവർഷം 1201 തുലാം 2) ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ തുലാം മാസത്തിലെ മുപ്പട്ടു ഞായറാഴ്ചയാണ്. എല്ലാ മാസത്തേയും പോലെ "ദാരിക വധം പാട്ടും" പ്രത്യേക പൂജാകർമ്മങ്ങളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.ഈ മാസത്തെ പ്രസാദ ഊട്ട് സമർപ്പിക്കുന്നത് :- ശ്രീ തുളസീദാസൻ, വടക്കേക്കര, മേലൂർ അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും ഭഗവതി എല്ലാവിധ നന്മകളും സർവ്വൈശ്വര്യങ്ങളും, അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏 ഭരണ സമതി

event thumb
02

Oct

വിജയദശമി
  • 05:45 AM - 11:30 AM

2025 ഒക്ടോബർ 2 വ്യാഴം വിജയദശമി രാവിലെ 6.30-7.30 / 8.30-9.15 / 10.30-11.00 : വാഹന പൂജ രാവിലെ 9.30-10.30 : വിദ്യാരംഭം (ശ്രീ കിഴൂർ കാളികാവ് മേൽശാന്തി കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്നതാണ് ) രാവിലെ 8.30-10.00 : ശ്രീ കിഴൂർ കാളികാവിൽ ചെണ്ടമേളം അഭ്യസിക്കുന്ന കലാകാരന്മാരുടെ ചെണ്ടമേളം

event thumb
01

Oct

മഹാനവമി
  • 09:30 AM - 07:00 PM

2025 ഒക്ടോബർ 1 ബുധൻ മഹാനവമി രാവിലെ 9.30 : സരസ്വതി പൂജ വൈകുന്നേരം 6.30 : സരസ്വതി പൂജ

event thumb
30

Sep

നവരാത്രി നൃത്ത സംഗീത മഹോത്സവം ഒമ്പതാം ദിവസം
  • 07:00 PM - 09:00 PM

30.09.2025 (ചൊവ്വ – ദുർഗാഷ്ടമി)* 09.30am - സരസ്വതി പൂജ 🕡 06:30 pm– സരസ്വതി പൂജ 07:00 – *ചാക്യാർകൂത്ത്*– ശ്രീരാജ് കിള്ളികുറുശ്ശിമംഗലം (കേരള സർക്കാർ ക്ഷേത്രകലാപുരസ്‌കാര ജേതാവ്, കലാ സാഗർ പുരസ്‌കാര ജേതാവ്) *🍴 ലഘുഭക്ഷണം – സമർപ്പിക്കുന്നത് ശ്രീമതി മോനിഷ, ചുണ്ടോള്ളി*

event thumb
29

Sep

നവരാത്രി നൃത്ത സംഗീത മഹോത്സവം എട്ടാം ദിവസം
  • 07:00 PM - 09:00 PM

29.09.2025 (തിങ്കൾ)* വൈകുന്നേരം 05:00 – പൂജാവെപ്പ് 7 മണി മുതൽ മാങ്ങോട് നൃത്തധ്വനി അവതരിപ്പിക്കുന്ന നൃത്താർച്ചന

event thumb
28

Sep

നവരാത്രി നൃത്ത സംഗീത മഹോത്സവം ഏഴാം ദിവസം
  • 07:00 PM - 09:00 PM

*🙏അമ്മേ ശരണം ദേവി ശരണം 🙏* *28.09.2025 (ഞായർ)* 💃 സെമി ക്ലാസിക്കൽ ഡാൻസ് – മയൂരി ടീം, മേലൂർ (അജന്യ, അനഘ & അക്ഷയ) 🎶 ഭക്തിഗാനാർച്ചന – CPR ടീം, കിഴൂർ 🌸🙏 എല്ലാ ഭക്തജനങ്ങളേയും ഭക്ത്യാദരവോടെ ക്ഷേത്ര സന്നിധിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു 🙏🌸

event thumb
27

Sep

നവരാത്രി നൃത്ത സംഗീത മഹോത്സവം ആറാം ദിവസം
  • 07:00 PM - 09:00 PM

*27.09.2025 (ശനി)* 🌟 കിഴൂർ ശിവനടനം നൃത്ത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താർച്ചന – അവതരണം: രമേഷ് കിഴൂർ

event thumb
26

Sep

നവരാത്രി നൃത്ത സംഗീത മഹോത്സവം അഞ്ചാം ദിവസം
  • 07:00 PM - 09:00 PM

*26.09.2025 (വെള്ളി)* 🌺 തിരുവാതിര കളി – പാലപ്പുറം ജീവൻ ജ്യോതി 💃 ഭരതനാട്യം, സെമി ക്ലാസിക്കൽ ഡാൻസ് – (നേഹ VR, നിഹാ VR) 🎶 ഭക്തിഗാനാർച്ചന – (ശ്രീദേവി, രമാദേവി)

event thumb
25

Sep

നവരാത്രി നൃത്ത സംഗീത മഹോത്സവം നാലാം ദിവസം
  • 07:00 PM - 09:00 PM

25.09.2025 (വ്യാഴം) 🪔 ഭക്തിപ്രഭാഷണം – ശ്രീ. ശങ്കരൻ കുട്ടി (ശങ്കർജി), മേലൂർ 🌺 തിരുവാതിര കളി – അഷ്ടലക്ഷ്മി, കിഴൂർ 💃 ശാസ്ത്രീയ നൃത്തം – (അഞ്ജു അനൂപ്, അർച്ചന അനൂപ്)

event thumb
24

Sep

നവരാത്രി നൃത്ത സംഗീത മഹോത്സവം മൂന്നാം ദിവസം
  • 07:00 PM - 09:00 PM

24.09.2025 (ബുധൻ) 🌺 തിരുവാതിര കളി – കാവിലമ്മ ഗ്രൂപ്പ്, കിഴൂർ 🎭 പാഠകം – കലാമണ്ഡലം അച്ചുതാനന്ദൻ

event thumb
23

Sep

നവരാത്രി നൃത്ത സംഗീത മഹോത്സവം രണ്ടാം ദിവസം
  • 07:00 AM - 09:00 AM

23.09.2025 (ചൊവ്വ) 🌺 ഭജന ഗീതങ്ങൾ – മാതൃസമിതി, കിഴൂർ കാളിക്കാവ് 💃 സെമി ക്ലാസിക്കൽ ഡാൻസ്, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം (അജയ്, ഇന്ദുലേഖ, ശ്രിയ, മാളവിക)

event thumb
22

Sep

നവരാത്രി മഹോത്സവം
  • 07:00 AM - 08:30 AM

🙏അമ്മേ ശരണം ദേവി ശരണം 🙏 ശ്രീ. കിഴൂർ കാളിക്കാവ് ഭഗവതി ക്ഷേത്രം നവരാത്രി നൃത്ത– സംഗീത മഹോത്സവം 2025 22.09.2025 മുതൽ 30.09.2025 വരെ 🕖 എല്ലാ ദിവസവും വൈകുന്നേരം 07:00 – 08:30 വരെ ✨ പരിപാടികളുടെ വിശദാംശങ്ങൾ ✨ 22.09.2025 (തിങ്കൾ) – നവരാത്രി ആരംഭം 🎶 കരോക്കെ ഭക്തിഗാനമേള – മേഘ മൽഹർ, പനമണ്ണ 23.09.2025 (ചൊവ്വ) 🌺 ഭക്തി ഗീതങ്ങൾ – മാതൃസമിതി, കിഴൂർ കാളിക്കാവ് 💃 സെമി ക്ലാസിക്കൽ ഡാൻസ്, കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം (അജയ്, ഇന്ദുലേഖ, ശ്രിയ, ശ്രേയ. മാളവിക) 24.09.2025 (ബുധൻ) 🌺 തിരുവാതിര കളി – കാവിലമ്മ ഗ്രൂപ്പ്, കിഴൂർ 🎭 പാഠകം – കലാമണ്ഡലം അച്ചുതാനന്ദൻ 25.09.2025 (വ്യാഴം) 🪔 ഭക്തിപ്രഭാഷണം – ശ്രീ. ശങ്കരൻ കുട്ടി (ശങ്കർജി), മേലൂർ 🌺 തിരുവാതിര കളി – അഷ്ടലക്ഷ്മി, കിഴൂർ 💃 ശാസ്ത്രീയ നൃത്തം – (അഞ്ജു അനൂപ്, അർച്ചന അനൂപ്) 26.09.2025 (വെള്ളി) 🌺 തിരുവാതിര കളി – പാലപ്പുറം ജീവൻ ജ്യോതി 💃 ഭരതനാട്യം, സെമി ക്ലാസിക്കൽ ഡാൻസ് – (നേഹ VR, നിഹാ VR) 🎶 ഭക്തിഗാനാർച്ചന – (ശ്രീദേവി, രമാദേവി) 27.09.2025 (ശനി) 🌟 കിഴൂർ ശിവനടനം നൃത്ത കലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്താർച്ചന – അവതരണം: രമേഷ് കിഴൂർ 28.09.2025 (ഞായർ) 💃 സെമി ക്ലാസിക്കൽ ഡാൻസ് – മയൂരി ടീം, മേലൂർ (അജന്യ, അനഘ & അക്ഷയ) 🎶 ഭക്തിഗാനാർച്ചന – CPR ടീം, കിഴൂർ 29.09.2025 (തിങ്കൾ) 💃 മാങ്ങോട് നൃത്തധ്വനി അവതരിപ്പിക്കുന്ന നൃത്താർച്ചന 30.09.2025 (ചൊവ്വ – ദുർഗാഷ്ടമി) 🕔 വൈകുന്നേരം 05:00 – പൂജാവെപ്പ് 🕡 06:30 – സരസ്വതി പൂജ 07:00 – ചാക്യാർകൂത്ത്– ശ്രീരാജ് കിള്ളികുറുശ്ശിമംഗലം (കേരള സർക്കാർ ക്ഷേത്രകലാപുരസ്‌കാര ജേതാവ്, കലാ സാഗർ പുരസ്‌കാര ജേതാവ്) 🍴 ലഘുഭക്ഷണം – സമർപ്പിക്കുന്നത് ശ്രീമതി മോനിഷ, ചുണ്ടോള്ളി 01.10.2025 (ബുധൻ – മഹാനവമി) 🕤 രാവിലെ 09:30 – സരസ്വതി പൂജ 🕡 വൈകുന്നേരം 06:30 – സരസ്വതി പൂജ 02.10.2025 (വ്യാഴം – വിജയദശമി) 🚘 വാഹനപൂജ – രാവിലെ 06:30 – 07:30 8.30–09:15 10.30- 11:00 📖 വിദ്യാരംഭം 9.30 to 10.30 🌸🙏 എല്ലാ ഭക്തജനങ്ങളേയും ഭക്ത്യാദരവോടെ ക്ഷേത്ര സന്നിധിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു 🙏🌸 – ഭരണ സമിതി

event thumb
22

Sep

നവരാത്രി ആരംഭം
  • 07:00 PM - 08:30 PM

22.09.2025 (തിങ്കൾ) – നവരാത്രി ആരംഭം 🎶 കരോക്കെ ഭക്തിഗാനമേള – മേഘ മൽഹർ, പനമണ്ണ

event thumb
21

Sep

മുപ്പട്ടു ഞായർ
  • 05:45 AM - 02:00 PM

അമ്മേ ശരണം ..... ദേവീ ശരണം.🙏 ഈ വരുന്ന 21.9. 2025 (കൊല്ലവർഷം 1201 കന്നി 5) നമ്മുടെ ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ കന്നി മാസത്തിലെ മുപ്പട്ടു ഞായറാഴ്ചയാണ്. എല്ലാ മാസത്തേയും പോലെ "ദാരിക വധം പാട്ടും" പ്രത്യേക പൂജാകർമ്മങ്ങളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.ഈ മാസത്തെ പ്രസാദ ഊട്ട് സമർപ്പിക്കുന്നത് :- 1 ശ്രീമതി സൗമ്യ അർജുൻ, Dlo രവിന്ദ്രൻ, സിദ്ധിവിനായക്, കിഴൂർ 2. ശ്രീ രാജൻ & ശ്രീമതി ജ്യോതി കൃഷ്ണ ജ്യോതി, കിഴൂർ അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും ഭഗവതി എല്ലാവിധ നന്മകളും സർവ്വൈശ്വര്യങ്ങളും, അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏       ഭരണ സമതി

event thumb
19

Sep

സർവ്വൈശ്വര്യ പൂജ (വിളക്കു പൂജ )
  • 08:00 AM - 10:00 AM

1201 കന്നി മാസം 03 മുപ്പെട്ട് വെള്ളിയാഴ്ച (19/9/25) നാളെ ഭഗവതിക്ക് കിഴൂർ കാളിക്കാവ് മാതൃ സമിതിയുടെ ആഭിമുഖ്യത്തിൽ സർവ്വൈശ്വര്യ പൂജ (വിളക്കു പൂജ ) ഉണ്ടായിരിക്കുന്നതാണ്. ഈ വിശേഷാൽ ദിനത്തിൽ ദേവീസന്നിധിയിൽ എല്ലാ ഭക്തജനങ്ങളെയും ശ്രീ കിഴൂർ കാളിക്കാവ് ഭഗവതി ക്ഷേത്രസന്നിധിയിലേക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു!!!🙏 ഭരണ സമിതി

event thumb
17

Aug

മുപ്പട്ട് ഞായറാഴ്ച്ച
  • 06:00 AM - 01:00 PM

ദാരിക വധം പാട്ട് കോമര കൽപ്പന പ്രസാദ ഊട്ട്