"ദീപേന സാധ്യതേ സർവ്വം" എന്ന വാക്യം പോലെ വിളക്കുകൾ തെളിയിച്ച് ക്ഷേത്ര പരിസരവും, പ്രപഞ്ചവും പ്രകാശപൂരിതമാക്കുക എന്നതാണ് ചുറ്റുവിളക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്ധകാരം നീങ്ങി, പ്രകാശപൂരിതമായ അനുഗ്രഹം ഫലം.
ദേവിയുടെ ഉല്പത്തിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടാണ് ദാരികവധം പാട്ട്. സർവ്വ ഐശ്വര്യത്തിനും ശത്രുദോഷം തീരുന്നതിനും ഈ വഴിപാട് ഉത്തമമായി കണക്കാക്കുന്നു. എല്ലാ മുപ്പട്ടു ഞായറാഴ്ചകളിലും ദാരികവധം പാട്ട് ഉണ്ടായിരിക്കുന്നതാണ്.
ദാരിക നിഗ്രഹാർത്ഥം ശിവന്റെ മൂന്നാം തൃക്കണ്ണിൽനിന്നും പിറവികൊണ്ടവളാണ് ദേവി. രാമരാവണ യുദ്ധത്തിന്റെ മഹിമ കേട്ടറിഞ്ഞ ദേവി യുദ്ധം നേരിൽ കാണാനാവാത്തതിന്റെ നിരാശ ശിവനെ അറിയിക്കുന്നു. കലിയുഗകാലത്ത് നിന്റെ തിരുനടയിൽ രാമരാവണയുദ്ധം നിഴൽ നാടകരൂപത്തിൽ അവതരിപ്പിക്കപ്പെടുമെന്നും, അവിടെ നിനക്കതു കാണാനാകുമെന്നും ശിവൻ അനുഗ്രഹിക്കുന്നു. ആ വരദാനമാണ് കമ്പരാമായണത്തെ അടിസ്ഥാനമാക്കിയുള്ള തോൽപ്പാവക്കൂത്ത്. ദേവിയുടെ വടക്കുഭാഗത്ത് നിർമ്മിച്ച കൂത്തുമാടത്തിൽ പൂരമഹോത്സവകാലത്ത് നിത്യേന നടന്നുവരുന്നു.
തികച്ചും പ്രകൃതിദത്തമായ പഞ്ചവർണ്ണപ്പൊടികൾ ഉപയോഗിച്ച് പഞ്ചലോഹങ്ങളെ ബന്ധപ്പെടുത്തിയാണ് ഭദ്രകാളിയുടെ രൂപം കാലം വരയ്ക്കുന്നത്. അലങ്കരിച്ച കളം ഗണപതി സ്തുതിയും "തായേ, മായേ, മുക്കണ്ണി" എന്ന് തുടങ്ങുന്ന ഭഗവതി സ്തുതിയും പാടി കർപ്പൂരം കത്തിച്ച്, കോമര നൃത്തത്തിൽ കളം മായ്ക്കുന്നു. ദേവിയെ ഈ കാലത്തിലേക്ക് ആവാഹിച്ച്, ഭക്തന്റെ സങ്കടങ്ങൾ ഏറ്റുപറഞ്ഞു പ്രാർത്ഥിച്ച്, ഈ വഴിപാട് ഭക്തിപൂർവ്വം ചെയ്‌താൽ ഉദ്ദേശിച്ച കാര്യങ്ങൾ ഭഗവതി ചെയ്തുതരും എന്ന് വിശ്വസിക്കപ്പെടുന്നു. പൂരമഹോത്സവകാലത്ത് കളംപാട്ട് നിത്യേന നടന്നുവരുന്നു.
ത്രികാല പൂജ ; ഈ വഴിപാട് നടത്തുന്നതിലൂടെ ഭക്തൻ്റെ ജീവിതത്തിൽ ഐശ്വര്യവും, സന്തോഷവും, സമാധാനവും, അഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.
കഠിന പായസം : ധനധാന്യവർദ്ധനവിനും രോഗദുരിത ശാന്തിക്കും ദേവിക്കു ജന്മനക്ഷത്രത്തിൽ ഈ വഴിപാടു കഴിക്കുന്നത് അത്യുത്തമം.
ചന്ദനം ചാർത്തൽ : ഉഷ്ണരോഗശമനത്തിനും, ചര്‍മ്മ രോഗശാന്തിക്കും വേണ്ടിയാണ് ഈ വഴിപാട് പ്രധാനമായും നടത്തുന്നത്.
താലി ചാർത്തൽ : മംഗല്യഭാഗ്യം സിദ്ധിക്കുന്നതിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഈ വഴിപാടു നടത്താം
മംഗല്യപൂജ : ഈ വഴിപാട് നടത്തുന്നത് ദാമ്പത്യ ജീവിതത്തിലെ ഐശ്വര്യത്തിനും ദീർഘായുസ്സിനും വേണ്ടിയാണ്. ഇത് വിവാഹം ആഗ്രഹിക്കുന്നവർക്കും, ബന്ധങ്ങളിൽ സൗന്ദര്യവും സന്തോഷവും നിലനിർത്താൻ ആഗ്രഹിക്കുന്ന ദമ്പതിമാർക്കും ഒരുപോലെ പ്രയോജനകരമാണ്.
ഭഗവത് സേവ : രോഗദുരിതങ്ങൾക്കും ദാരിദ്ര്യദുഃഖാദികൾക്കും പരിഹാരം ലഭിക്കും. ഉന്നതിക്കും കുടുംബശ്രേയസ്സിനും സന്താനലാഭത്തിനും ഉദ്ദിഷ്ട കാര്യപ്രാപ്തിക്കും ഉപകരിക്കുന്ന ദേവീ പൂജയാണ് ഭഗവതിസേവ
ഈ വഴിപാട് അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രകാശത്തെ പ്രതീകപ്പെടുത്തുന്നു, നെയ്യ് ഉപയോഗിച്ച് വിളക്ക് തെളിയിക്കുന്ന വഴിപാടാണ് നെയ്യ് വിളക്ക്. നേത്രരോഗശമനം ഇതിലൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം.
ദേവിയെ പ്രീതിപ്പെടുത്തുന്നതിനും ആഗ്രഹ പൂർത്തീകരണത്തിനും, ദോഷങ്ങൾ അകറ്റുന്നതിനും, രാഹുദോഷം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഭഗവതിക്ക് നാരങ്ങാ മാല സമർപ്പിക്കുന്നത് ഉത്തമമാണ്
ദേവിക്ക് കുങ്കുമം അർപ്പിക്കുന്നത് സന്തോഷകരവും സമൃദ്ധവുമായ ജീവിതത്തിനായി അനുഗ്രഹങ്ങൾ തേടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ആന്തരിക ഐക്യം, സമൃദ്ധി, ആത്മീയ ഉന്നമനം എന്നിവ വളർത്തുന്നു
ഹൈന്ദവ വിശ്വാസ പ്രകാരം പൂക്കൾ കൊണ്ടുള്ള അർച്ചനയാണ് പുഷ്പാഞ്ജലി. വിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു സമര്‍പ്പിക്കുന്നു.വളരെ ലളിതമായ വഴിപാടാണ് പുഷ്പാഞ്ജലി. ഇവിടെ ജപിക്കുന്ന മന്ത്രത്തിൻ്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് വിവിധ തരം പുഷ്പാഞ്ജലികള്‍ ഉണ്ട്. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയിൽ പെടുന്നു.
പിൻവിളക്ക് കഴിക്കുന്നത് ഏത് ദുരിതത്തേയും ദശാസന്ധിയേയും ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. മംഗല്യ സിദ്ധിക്കും ഉത്തമം
രോഗശമനം, അവിവാഹിതർക്ക് വിവാഹം കഴിക്കാനും . വിവാഹിതർക്ക് കുടുംബത്തിൽ സന്തോഷം ഉണ്ടാകാനും .
പാൽ പായസം കുടുംബ സമൃദ്ധിക്കും രോഗശാന്തിക്കും വേണ്ടി സമർപ്പിക്കുന്നു
പട്ടു സമർപ്പണം ജീവിതത്തിലെ തടസങ്ങൾ മാറാൻ .
ചെമ്പരത്തി മാല ദൃഷ്ടി ദോഷം മാറുന്നതിന്
* സാരസ്വത സൂക്തം - വിദ്യാഭ്യാസത്തിന് * മംഗല്യ സൂക്തം - വിവാഹത്തിന് * ഭാഗ്യ സൂക്തം - ഭാഗ്യലബ്ധിക്കും കാര്യസിദ്ധിക്കും * ഐക്യമത്യ സൂക്തം - കുടുംബ ഐശ്വര്യത്തിന് * ആയുർ സൂക്തം - ദീർഘായുസ്സിന് * സന്താന സൂക്തം - കുട്ടികളുടെ രക്ഷക്ക് * പുരുഷ സൂക്തം - സന്താന ലബ്ധിക്ക് * തൃഷ്ടുപ്പ് സൂക്തം - ശത്രു ദോഷ നിവാരണത്തിന് * ശ്രീ സൂക്തം - ഐശ്വര്യ വർധനത്തിന്
തടസ്സങ്ങൾ നീക്കി വിജയ സിദ്ധി നേടാൻ
മണ്ഡലകാല ചുറ്റുവിളക്ക് 400 രൂപ മുഴുവൻ ചുറ്റുവിളക്ക് 2501 രൂപ
test
സാരസ്വതസൂക്തം - വിദ്യാഭ്യാസത്തിന്
മംഗല്യ സൂക്തം - വിവാഹത്തിന്
ഭാഗ്യസൂക്തം - ഭാഗ്യലബ്ധിക്കും കാര്യസിദ്ധിക്കും
ഐക്യമത്യസൂക്തം - കുടുംബ ഐശ്വര്യത്തിന്
ആയുർ സൂക്തം - ദീർഘായുസിന്
സന്താന സൂക്തം - കുട്ടികളുടെ രക്ഷക്ക്
പുരുഷ സൂക്തം - സന്താന ലബ്ധിക്ക്
തൃഷ്ടുപ്പ് സൂക്തം - ശത്രുദോഷ നിവാരണത്തിന്
ശ്രീസൂക്തം - ഐശ്വര്യ വർദ്ധനവിന്
സഹസ്രനാമ പുഷ്പാഞ്ജലി
ചന്ദനം ചാർത്തൽ - മുപ്പെട്ടു ഞായർ മാത്രം നടത്തുന്നത്
വാഹനപൂജ - വാഹനങ്ങൾ ഭഗവതിക്ക് മുൻപിൽ പൂജിക്കുന്നു