ഹൈന്ദവ വിശ്വാസ പ്രകാരം പൂക്കൾ കൊണ്ടുള്ള അർച്ചനയാണ് പുഷ്പാഞ്ജലി. വിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു സമര്‍പ്പിക്കുന്നു.വളരെ ലളിതമായ വഴിപാടാണ് പുഷ്പാഞ്ജലി. ഇവിടെ ജപിക്കുന്ന മന്ത്രത്തിൻ്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് വിവിധ തരം പുഷ്പാഞ്ജലികള്‍ ഉണ്ട്. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയിൽ പെടുന്നു.