NIRAPUTHIRI

  • 09:30 AM - 10:30 AM
sree keezhurkav event thumb
14

Aug

അമ്മേ ശരണം🙏 ദേവീ ശരണം🙏 ശ്രീ കിഴൂര്‍ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ ഈ വരുന്ന 2026 ഓഗസ്റ്റ് 14-ാം തീയതി (14-08-2026) വെള്ളിയാഴ്ച — (കർക്കടകമാസം 29-ാം തീയതി)( പൂരം നക്ഷത്രത്തിൽ) ആചാരപരമ്പര അനുസരിച്ച് 'നിറപുത്തരി മഹോത്സവം' ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ഭക്തിപൂർവ്വം എല്ലാ ഭക്തജനങ്ങളെയും അറിയിക്കുന്നു. 🔸 ക്ഷേത്ര ജ്യോതിഷൻ ശ്രീ വിനോദ് പണിക്കർ നിർദേശിച്ച പ്രകാരം, രാവിലെ 09-30 മുതൽ10-30 വരെയുള്ള ശുഭമുഹൂർത്തത്തിൽ ആയിരിക്കും നിറപ്പൂത്തിരി മഹോത്സവം ആഘോഷിക്കുന്നത്. ഈ ദിവ്യ ദിനത്തിൽ തട്ടകത്തിലെ എല്ലാ ഭക്തജനങ്ങളെയും, കീഴൂർ കാളികാവ് ക്ഷേത്രസന്നിധിയിലേക്ക് ഭക്തി ആദരവ പൂർവ്വം സ്വാഗതം ചെയ്യുന്നു🙏🙏🙏 നെൽകതിർ പ്രസാദവും നിറപുത്തിരി പായസവും ₹20/- വഴിപാടായി പ്രസാദ കൗണ്ടറിൽ നിന്നും എല്ലാ ഭക്തർക്കും വിതരണം ചെയ്യുന്നതായിരിക്കും. ദേവി കടാക്ഷം നമുക്ക് എല്ലായ്പ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥനയോടെ🙏🙏🙏 ഭരണസമിതി.